‘ഹിന്ദി പരിഭാഷപ്പെടുത്താൻ അദ്ദേഹത്തിന്റെ ചെവിയിൽ ഉപകരണം ഘടിപ്പിച്ചിരുന്നു’; ‘മാൻ വെഴ്സസ് വൈൽഡ്’ ആരോപണങ്ങളിൽ മറുപടിയുമായി മോദി

ബെയര്‍ ഗ്രില്‍സുമായുള്ള മാൻ വെഴ്സസ് വൈൽഡിനെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദിയില്‍ സംസാരിക്കുന്ന മോദിയുടെ ഭാഷ ബെയര്‍ ഗ്രില്‍സിന് എങ്ങനെ മനസ്സിലായി എന്ന ചോദ്യത്തിനു മറുപടിയുമായാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. സാങ്കേതിക വിദ്യയാണ് തങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത് എന്നാണ് മോദിയുടെ വിശദീകരണം.
‘എന്റെ ഹിന്ദി എങ്ങനെയാണ് ബെയര്‍ ഗ്രില്‍സിന് മനസ്സിലായത് എന്നാണ് ഒരുപാട് പേര്‍ക്ക് അറിയേണ്ടത്. അത് എഡിറ്റ് ചെയ്തതാണോ പലസമയങ്ങളില്‍ ഷൂട്ട് ചെയ്തതാണോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ടെക്‌നോളജിയാണ്. എന്റെ ഹിന്ദി അപ്പോള്‍ത്തന്നെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്ന തരത്തിലുള്ള ഒരു കോഡ്‌ലെസ് ഡിവൈസ് അദ്ദേഹത്തിന്റെ ചെവിയില്‍ ഘടിപ്പിച്ചിരുന്നു’- മോദി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മാന്‍ വെഴ്‌സസ് വൈല്‍ഡ് എപിസോഡ് ചരിത്രത്തിലെ ഏറ്റവും വലിയ റേറ്റിങാണ് നേടിയത്. എന്നാൽ പരിപാടിക്കെതിരെ വ്യാപകമായ വിമർശനങ്ങളും ഉയർന്നിരുന്നു. പുൽവാമ ഭീകരാക്രമണം നടന്ന ദിവസത്തിലാണ് പരിപാടിയുടെ ഷൂട്ട് നടന്നതെന്ന ഗുരുതരമായ ആരോപണവും പരിപാടിക്കെതിരെ ഉയർന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here