സിറോ മലബാര്‍ സഭാ ആസ്ഥാനത്തേക്ക് ഒരു വിഭാഗം വിശ്വാസികളുടെ പ്രാര്‍ത്ഥനാ റാലി ഇന്ന് നടക്കും

സിറോ മലബാര്‍ സഭാ ആസ്ഥാനത്തേക്ക് ഒരു വിഭാഗം വിശ്വാസികളുടെ പ്രാര്‍ത്ഥനാ റാലി ഇന്ന്. മെത്രാന്മാരുടെ അഭ്യര്‍ഥന പരിഗണിച്ച് പ്രതിഷേധ പ്രകടനം അല്‍മായ കൂട്ടായ്മ പിന്‍വലിച്ചിരുന്നു.
എറണാകുളംഅങ്കമാലി അതിരൂപതയിലെ കര്‍ദിനാള്‍ വിരുദ്ധ ചേരിയാണ് പരിപാടിയുടെ സംഘാടകര്‍. വൈദികര്‍ പ്രതികളായ വ്യാജരേഖാ കേസ് ഉടന്‍ പിന്‍വലിക്കണമെന്നാണ് കൂട്ടായ്മയുട പ്രധാന ആവശ്യം. പ്രതിഷേധ സൂചകമായാണ് പ്രാര്‍ഥനാ റാലി സംഘടിപ്പിക്കുന്നത്. ബിഷപ്പ് ജേക്കബ് മനത്തോടത്തിന് അതിരൂപതയുടെ ഭരണനിര്‍വഹണച്ചുമതല നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതേ സമയം, കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയോടുള്ള നിസ്സഹകരണം തുടരാനാണ് അല്‍മായ കൂട്ടായ്മയുടെ തീരുമാനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here