പള്ളിത്തർക്കത്തിൽ പക്ഷം പിടിച്ച് എംഎൽഎ; ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ കോടതിവിധി നടപ്പാക്കണമെന്ന് വീണാ ജോർജ്

പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന് വീണാ ജോർജ് എംഎൽഎ. പതിറ്റാണ്ടുകളായി നീളുന്ന പ്രശ്‌നം പരിഹരിക്കാൻ സുപ്രിം കോടതി വിധി നടപ്പാക്കണമെന്നും ഇതിലൂടെ തർക്കത്തിന് ശാശ്വത പരിഹാരമാകുമെന്നും വീണാ ജോർജ് വ്യക്തമാക്കി. ഓർത്തഡോക്‌സ് സഭയുടെ പത്തനംതിട്ട തുമ്പമൺ ഭദ്രാസനത്തിന്റെ വാർഷിക പൊതുയോഗത്തിലാണ് എംഎൽഎ ആദ്യമായി സഭാ തർക്കത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്.
Read Also; യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കം; പുത്തൻകുരിശ് വരിക്കോലി പള്ളിയിൽ വീണ്ടും രഹസ്യ ശവസംസ്കാരം
അതേസമയം വീണാ ജോർജിന് മറുപടിയുമായി യാക്കോബായ സഭ രംഗത്തു വന്നിട്ടുണ്ട്. ഒരു ജനപ്രതിനിധി ഓർത്തഡോക്‌സ് സഭയുടെ വക്താവായി മാറുന്നത് നിർഭാഗ്യകരമാണെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്റെ പ്രതികരണം. എംഎൽഎ സംസാരിച്ചത് ഓർത്തഡോക്‌സ് സഭയുടെ വക്താവിനെപ്പോലെയാണ്.
ജനപ്രതിനിധി ഒരു വിഭാഗത്തിന്റെ മാത്രം വക്താവായി തരം താഴ്ന്നത് നിർഭാഗ്യകരമാണെന്നും യാക്കോബായ സഭ പറഞ്ഞു. പള്ളിത്തർക്കം പരിഹരിക്കാൻ സർക്കാരിന്റെ നേതൃത്വത്തിൽ സമവായ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കോടതിവിധി നടപ്പാക്കണമെന്ന നിലപാടുമായി ഇടത് എംഎൽഎ വീണാ ജോർജ് രംഗത്തെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here