Advertisement

‘ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ല, 110 വയസുവരെ ജീവിക്കും’; ആയുസ് പ്രവചിച്ച് ദലൈലാമ

August 27, 2019
0 minutes Read

തന്റെ ആരോഗ്യസ്ഥിതിക്ക് പ്രശ്‌നമൊന്നുമില്ലെന്നും 110 വയസുവരെ ജീവിക്കുമെന്നും പ്രവചിച്ച് തിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമ. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ പല തരത്തിൽ വാർത്തകൾ പ്രചരിച്ച പശ്ചാത്തലത്തിലാണ് അനുയായികൾക്ക് സന്ദേശവുമായി ലാമ രംഗത്തെത്തിയത്. തന്റെ ആരോഗ്യസ്ഥതിയെ കുറിച്ച് ദലൈലാമ പറയുന്ന വീഡിയോ മിനോസോട്ട തിബറ്റൻ അസോസിയേഷൻ അംഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ഇത് വളരെ വേഗത്തിൽ വൈറലായി.

വോൻ നഗ്രി മോണാസ്ട്രിയിൽ നിന്നുള്ള ലാമയുടെ വീഡിയോയാണ് തിബറ്റൻ അസോസിയേഷൻ പങ്കുവച്ചത്. ആഗസ്റ്റിന് പതിനെട്ടിന് പങ്കുവച്ച വീഡിയോ അറുപത് ലക്ഷത്തോളം പേരാണ് കണ്ടത്. 110 വയസുവരെ താൻ ജീവിക്കുമെന്ന് ദലൈലാമ വീഡിയോയിൽ പറയുന്നുണ്ട്. ഇന്ത്യാ ഗവൺമെന്റ് തന്റെ ആരോഗ്യകാര്യത്തിൽ വലിയ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിനോസോട്ട തിബറ്റൻസ് പുറത്തുവിട്ട സ്റ്റേറ്റ്‌മെന്റിൽ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പട്ട രീതിയിലാണെന്ന് വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ദലൈലാമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നിരവധി വ്യാജ വാർത്തകൾ പരന്നിരുന്നു. വീഡിയോ പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള ദലൈലാമയുടെ അനുയായികൾ ആശ്വാസത്തിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top