Advertisement

സ്ഥാനാർത്ഥി നിർണയത്തിൽ എൻസിപിയിൽ ഭിന്നത; മാണി സി കാപ്പനെതിരെ ഒരു വിഭാഗം നേതാക്കൾ

August 28, 2019
1 minute Read

പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് എൻസിപിയിൽ ഭിന്നത. മാണി സി കാപ്പനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി. എൻസിപി സംസ്ഥാന നിർവാഹക സമിതിയംഗം സാബു എബ്രഹാം ഉൾപ്പെടെയുള്ളവരാണ് മാണി സി കാപ്പനെതിരെ രംഗത്തെത്തിയത്. സ്ഥാനാർത്ഥിയായി പുതുമുഖങ്ങളെ പരിഗണിക്കണമെന്നും ജനാധിപത്യപരമായി തീരുമാനമെടുക്കണമെന്നും സാബു എബ്രഹാം ആവശ്യപ്പെട്ടു.

Read Also; പാലായിലെ സ്ഥാനാർത്ഥി; ഏതെങ്കിലും ഒരു പേരിലേക്ക് ചർച്ചകൾ എത്തിയിട്ടില്ലെന്ന് ജോസ് കെ മാണി

ചിലർ സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് അനൗചിത്യമാണെന്ന് ചൂണ്ടിക്കാണിച്ച് ഒരു വിഭാഗം നേതാക്കൾ നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പന്റെ പേര് ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് എൻസിപിയിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നിരിക്കുന്നത്. പാലാ ഉപതെരഞ്ഞെടുപ്പിനെപ്പറ്റി ചർച്ച ചെയ്യാൻ സിപിഐഎം, സിപിഐ, എൻസിപി നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് നടക്കുകയാണ്.  വൈകീട്ട് മൂന്നിന് എകെജി സെന്ററിൽ ചേരുന്ന ഇടതുമുന്നണി യോഗത്തിന് ശേഷം പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top