Advertisement

ഇന്ത്യന്‍ സൈന്യം കശ്മീര്‍ വിടണം; കൊല്ലം കളക്ട്രേറ്റിലേക്ക് പാകിസ്ഥാനില്‍ നിന്ന് സന്ദേശം

August 28, 2019
0 minutes Read

ഇന്ത്യന്‍ സൈന്യം കശ്മീര്‍ വിടണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ നിന്ന് സന്ദേശം. കൊല്ലം കളക്ട്രേറ്റിലെ ജില്ലാ ദുരന്ത നിവാരണ സമിതിയുടെ വാട്‌സ് ആപ്പ് നമ്പറിലേക്കാണ് സന്ദേശം വന്നത്. കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി 10.45ന് ഹിന്ദി, ഉറുദു ഭാഷകളിലായി തയ്യാറാക്കിയ സന്ദേശം എത്തിയത്. ഇന്ത്യന്‍ സൈന്യം ജമ്മുവില്‍ നിന്ന് പിന്മാറണം എന്നും ഇന്ത്യ തുലയട്ടെ എന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. നിലവില്‍, സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top