Advertisement

ജീവിച്ചിരിക്കുമ്പോൾ തന്നെ കുഴിമാടം തയ്യാറാക്കി ബിഹാർ സ്വദേശി

August 29, 2019
0 minutes Read

ജീവിച്ചിരിക്കുമ്പോൾ തന്നെ കുഴിമാടം തയ്യാറാക്കി ബിഹാർ സ്വദേശി. ഇതിനായി ചിലവാക്കിയതാകട്ടെ 25000 രൂപ. ബിഹാർ ഗോപാൽ ഗഞ്ച് സ്വദേശി മൻസൂർ ഹസനാണ് ജീവിച്ചിരിക്കുമ്പോൾ തന്നെ കുഴിമാടം തയ്യാറാക്കി വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. അമ്മയോടുള്ള സ്‌നേഹമാണ് മൻസൂറിനെ ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിച്ചത്.

അമ്മയുടെ മൃതദേഹം സംസ്‌കരിച്ചതിന് സമീപം തന്നെയാണ് ഹസൻ കുഴിമാടം തയ്യാറാക്കിയിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ താൻ അമ്മയെ തനിച്ചാക്കിയിട്ടില്ലെന്ന് ഹസൻ പറയുന്നു. മരിച്ച ശേഷവും അമ്മയ്‌ക്കൊപ്പം തന്നെ ഉണ്ടാകണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. കുഴിമാടം നിർമിക്കാനായി 25000 രൂപ ചിലവാക്കി. ഭൂമിയിലെ തന്റെ സമയം കഴിഞ്ഞെന്നും ഇനി അല്ലാഹുവിന്റെ വിളിക്കായുള്ള കാത്തിരിപ്പാണെന്നും ഹസൻ പറയുന്നു. എന്നാൽ തന്റെ മകൻ ഈ കുഴിയിൽ തന്നെ തന്റെ മൃതദേഹം അടക്കം ചെയ്യുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. സമയത്തിന്റെ ഏറിയ പങ്കും ശവക്കുഴി സംരക്ഷിക്കുന്നതിനും പ്രാർത്ഥനകൾക്കുമായാണ് നീക്കിവച്ചിരിക്കുന്നതെന്നും ഹസൻ വ്യക്തമാക്കുന്നു.

നാട്ടിൽ സാമൂഹ്യ പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് ഹസൻ. കർഷകനായ ഹസൻ നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. സ്വന്തം പണം ഉപയോഗിച്ച് ഗ്രാമത്തിൽ സ്‌കൂളുകളും മതപാഠശാലകളും പള്ളിയും നിർമിച്ച ഹസൻ പാവപ്പെട്ട കുട്ടികൾക്കായി വിദ്യാഭ്യാസവും ഭക്ഷണവും നൽകി വരുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top