Advertisement

കായലോളങ്ങളില്‍ ആവേശത്തിന്റെ തുഴയെറിഞ്ഞ് നാളെ നെഹ്‌റുട്രോഫി ജലോത്സവം

August 30, 2019
0 minutes Read

അറുപത്തിയേഴാമത് നെഹ്‌റുട്രോഫി ജലോത്സവം നാളെ. 23 ചുണ്ടന്‍വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. നെഹ്‌റു ട്രോഫിക്കൊപ്പം പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് കൂടി നാളെ തുടക്കമാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യാഥിതി ആകും.

കായലോളങ്ങളില്‍ ആവേശത്തിന്റെ തുഴയെറിഞ്ഞ് , ആര്‍പ്പോ വിളിയും, വഞ്ചിപ്പാട്ടുമായി പുന്നമടക്കായലില്‍ ജലപൂരം തുടങ്ങാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ആലപ്പുഴയുടെ അഭിമാനമായ നെഹ്‌റുട്രോഫി  ജലോത്സവത്തിനുള്ള ഒരുക്കളെല്ലാം പൂര്‍ത്തിയായി. വിവിധ വിഭാഗങ്ങളിലായി 79 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുക. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരത്തോടെ ജലോത്സവത്തിന് തുടക്കമാകും.

ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് നടക്കും. ഇതില്‍ മികച്ച സമയത്തില്‍ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങള്‍ ഫൈനലില്‍ നെഹ്‌റു ട്രോഫിക്കായി തുഴയെറിയും. നെഹ്‌റു ട്രോഫിക്കൊപ്പമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങളും നടക്കുക. ഒമ്പത് ക്ലബുകള്‍ സിബിഎല്ലില്‍ പങ്കെടുക്കും. അതേസമയം ദേശീയ, അന്തര്‍ദേശീയ ടെലിവിഷന്‍ ചാനലുകള്‍ക്കാണ് ഫൈനല്‍ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം. നെഹ്‌റു ട്രോഫിയടക്കം ആറു ജില്ലകളിലായി 12 മത്സരങ്ങളാണ് സിബിഎല്ലില്‍ ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top