Advertisement

ചോദ്യക്കടലാസിലെ അപാകം സംബന്ധിച്ച കേസ് നിലനില്‍ക്കെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി

August 31, 2019
0 minutes Read

ചോദ്യക്കടലാസിലെ അപാകം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെ തന്നെ
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുളള ചുരുക്കപ്പട്ടിക പിഎസ്‌സി പ്രസിദ്ധീകരിച്ചു. 2018 ജൂണില്‍ നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് കുറഞ്ഞ ആളുകളെ ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചതെന്ന പരാതി ഉദ്യോഗാര്‍ഥികളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിരുന്നു.

9497 പേരാണ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷ എഴുതിയത്.
എന്നാല്‍ മെയിന്‍ ലിസ്റ്റിലും സപ്ലിമെന്ററിയിലുമായി ചുരുക്കം പേരെയാണ് പിഎസ്‌സി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആക്ഷേപം.

ആകെയുള്ള 100 ഒഎംആര്‍ ചോദ്യങ്ങളില്‍ 23 ചോദ്യങ്ങളിലേയും അപാകതകള്‍ ചൂണ്ടിക്കാണിച്ച് ഉദ്യോഗാര്‍ത്ഥികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.  തുടര്‍ന്ന് പിഎസ്‌സി 13 ചോദ്യങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു. ബാക്കി ചോദ്യങ്ങളിന്‍മേലുള്ള അപാകത പരിശോധിക്കണമെന്നു കാണിച്ചുള്ള കേസ് നിലനില്‍ക്കെ തന്നെ ലിസ്റ്റ് പുറത്തിറങ്ങിയതില്‍ ആശങ്കയിലാണ് പരീക്ഷയെഴുതിയവര്‍. നിലവിലെ കട്ട് ഓഫ് മാര്‍ക്ക് പരിധി മാറ്റി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കണമെന്ന ആവശ്യമാണ് പരീക്ഷയെഴുതിയവര്‍ മുന്നോട്ട് വെക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top