ലൈവ് സംപ്രേഷണത്തിനിടെ സഹ അവതാരകനെ ഗോറില്ലയോടുപമിച്ച് അവതാരക; വീഡിയോ

ടിവിയിലെ ലൈവ് സംപ്രേഷണത്തിനിടെ കറുത്ത വർഗക്കാരനായ സഹ അവതാരകനെ ഗോറില്ലയോടുപമിച്ച് അവതാരക. ജേസൺ ഹാക്കറ്റ് എന്ന അവതാരകനെയാണ് സഹ അവതാരക അലക്സ് ഹോസ്ഡൻ ഗോറില്ലയോടുപമിച്ചത്. അമേരിക്കയിലെ ഒക്കലഹോമ കൊക്കോ ടിവിയിലെ വാർത്താ അവതരണത്തിനിടെയായിരുന്നു സംഭവം.
ഒക്കലഹോമ സിറ്റി മൃഗസാലയിലെ ഒരു ഗോറില്ലയെപ്പറ്റി പറയുമ്പോഴായിരുന്നു അലക്സ് ജേസണിനെ ഗോറില്ലയോടുപമിച്ചത്. ‘ഇതിനെ കാണാൻ നിങ്ങളെപ്പോലെയുണ്ടെ’ന്നായിരുന്നു അലക്സിൻ്റെ പരാമർശം. അലക്സിൻ്റെ പരാമർശത്തിൽ പകച്ചു പോയ ജേസൺ ഒന്ന് നിശബ്ദനായതിനു ശേഷം പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: ‘അതേ, അതു പോലെയുണ്ട്. ശരിക്കും, അതെ’
Imagine coming into work and your co-worker tells you that you look like an ape on National TV SMH….I can’t make this up! @alexhousden_ should be ashamed of herself for that remark. @koconews obviously felt it was ok bc she’s back on air…wow! pic.twitter.com/Q7JLQxU97v
— El Crumb (@Coppinalltheyzy) August 27, 2019
അലക്സിൻ്റെ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴി തെളിച്ചു. തുടർന്ന്, തൊട്ടടുത്ത ദിവസം അലക്സ് ജേസണിനോട് മാപ്പപേക്ഷ നടത്തി. ചാനലിലൂടെ പരസ്യമായിത്തന്നെയായിരുന്നു അലക്സിൻ്റെ മാപ്പപേക്ഷ. മനപൂർവം അദ്ദേഹത്തെ വേദനിപ്പിക്കാൻ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞതിൽ ഖേദിക്കുന്നുവെന്നും അലക്സ് ജേസണിനോട് പറഞ്ഞു. പരാമർശം വേദനയുണ്ടാക്കിയെന്നും താൻ ക്ഷമാപണം സ്വീകരിക്കുന്നുവെന്നുമായിരുന്നു ജേസണിൻ്റെ പരാമർശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here