കാരുണ്യ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് എതിരെ പരാതി; വാങ്ങിയ മരുന്നിന്റെ തുക തിരിച്ച് കിട്ടാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം

സംസ്ഥാനത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഒറ്റക്കുടക്കീഴിലാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ച കാരുണ്യ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് എതിരെ പരാതി. കോഴിക്കോട് നടപ്പാക്കിയ പദ്ധതി പ്രകാരം ചികിത്സ നടത്തിയവര്‍ പുറത്ത് നിന്ന് വാങ്ങിയ മരുന്നിന്റെ തുക തിരിച്ച് കിട്ടാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണമെന്നാണ് ആരോപണം. അതേ സമയം, മരുന്നിന്റെ തുക തിരിച്ചുകിട്ടാന്‍ കാലതാമസം ഉണ്ടായാല്‍ പദ്ധതിയുടെ ജില്ലാതലത്തിലുള്ള പരാതിപരിഹാര ഫോറത്തില്‍ പരാതിപ്പെടാം എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കാരുണ്യ സമഗ്ര ആരോഗ്യ പദ്ധതി ആനുകൂല്യമുള്ള രോഗികളെ ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യണം. മരുന്നുകള്‍ ആശുപത്രിയില്‍ നിന്നാണ് പൂര്‍ണ്ണമായും സൗജന്യമായി ലഭ്യമാക്കുക. അവിടെയില്ലെങ്കില്‍ പുറത്തു നിന്ന് വാങ്ങണം. ഇങ്ങനെ വാങ്ങിയ മരുന്നിന്റെ തുക ആശുപത്രി വിടുമ്പോഴേക്കും രോഗിക്ക് തിരികെ നല്‍കണം.സങ്കേതിക കാരണങ്ങളാല്‍ തുക ലഭിച്ചില്ലങ്കില്‍ ഒരു മാസത്തിനകം തുക നല്‍കണം എന്നാണ് വ്യവസ്ഥ.
എന്നാല്‍ കഴിഞ്ഞ കൂറെ വര്‍ഷങ്ങളായി ഇന്‍ഷുറന്‍സ് തുക ലഭ്യമാകുന്നില്ലന്നാണ് പരാതി. ഭീമമായ തുകക്ക് പുറത്ത് നിന്ന് മരുന്ന് വാങ്ങുന്ന സാധാരണക്കാരും നിര്‍ധനരുമായ രോഗികളാണ് ഇതുകൊണ്ട് ഏറെ പ്രയാസമനുഭവിക്കുന്നത്. പുറത്തു നിന്ന് വാങ്ങിയ മരുന്നുകളുടെ പണം തിരിച്ചുകിട്ടാനുള്ള അപേക്ഷ നല്കാന്തന്നെ ഏറെ കടമ്പകള്‍ കടക്കണം.ഈ ഘട്ടങ്ങള്‍ എല്ലാം കഴിഞ്ഞ് സമര്‍പ്പിക്കുന്ന അപേക്ഷയിലാണ് നീണ്ട കാത്തിരിപ്പ് തുടരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here