Advertisement

കുവൈറ്റിൽ താമസ നിയമ ലംഘകരെ കണ്ടെത്താൻ പരിശോധന കർശനമാക്കുന്നു

August 31, 2019
1 minute Read

കുവൈറ്റിൽ താമസ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ കർശനമാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. താമസനിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. താമസ നിയമം ലംഘിച്ച് കുവൈറ്റിൽ തുടരുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് കഴിഞ്ഞ 4 മാസങ്ങളിൽ രേഖപ്പെടുത്തിയത്.  നിലവിലെ സ്ഥിതി വിവര കണക്കുകൾ പ്രകാരം 1,15,000 ൽ അധികം പേരാണ് താമസരേഖകൾ പുതുക്കാത്തവരായി കുവൈറ്റിൽ ഉള്ളത്.

Read Also; കുവൈറ്റിൽ സിവിൽ ഐഡിയിലെ പേരുകളിലെ തെറ്റ് പരിഹരിക്കാനായി ഏർപ്പെടുത്തിയ ഓൺലൈൻ സേവനം നിർത്തലാക്കി

കഴിഞ്ഞ ഏപ്രിൽ വരെ 1,07,700 പേർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാൽ അതിനു ശേഷം ഇതു വരെ ഉള്ള കണക്കുകൾ പ്രകാരം 7 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.
2018 ൽ പ്രഖ്യാപിച്ച പൊതുമാപ്പ് കാലഘട്ടത്തിൽ 58,000 പേർ താമസ രേഖകൾ ശരിയാക്കുകയോ അല്ലെങ്കിൽ രാജ്യം വിടുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top