ക്വാറികൾ നിർമാണത്തിന് അത്യാവശ്യമാണെന്ന ചിന്താഗതി മാറാണമെന്ന് മുഖ്യമന്ത്രി

ക്വാറികൾ നിർമാണത്തിന് അത്യാവശ്യമാണ് എന്ന ചിന്താഗതി മാറാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കല്ലും മണലും ആവശ്യമില്ലാത്ത നിർമ്മിതികളിലേക്ക് ജനങ്ങൾ മാറണമെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.
കെട്ടിട നിർമ്മാണത്തിലടക്കം പരിസ്ഥിതി സൗഹൃദം ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്വാറികളില്ലാതാവണമെങ്കിൽ കല്ലുകൾ ആവശ്യമില്ലാത്ത പുതിയ നിർമാണ രീതികൾ സ്വീകരിക്കണം. അതിന് ഓരോരുത്തരുടേയും ചിന്താഗതി മാറണം. കല്ലും മണലും ഇല്ലാതെ വീടും മറ്റ് കെട്ടിടങ്ങളും നിർമ്മിക്കാം. ഉറപ്പുള്ള കെട്ടിടങ്ങൾ പണിയാൻ കഴിയുന്ന പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ ഉണ്ട്. അത്തരം നിർമ്മിതികളിലേക്ക് നാം കടക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കുട്ടനാടിലെ ചില നിർമ്മിതികൾ പ്രളയത്തെ അതിജീവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഈ ഓണത്തിന് പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നബാർഡിന്റെ വിവിധ പദ്ധതികളുടെ സംസ്ഥാന തല പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here