Advertisement

പു​ല്ലാ​ങ്കു​ഴ​ൽ വി​ദ​ഗ്ധ​ൻ ജിഎ​സ് ശ്രീകൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു

September 1, 2019
1 minute Read

പ്ര​മു​ഖ പു​ല്ലാ​ങ്കു​ഴ​ൽ വി​ദ​ഗ്ധ​നും ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​നു​മാ​യ ജി.​എ​സ്. ശ്രീ​കൃ​ഷ്ണ​ൻ (83) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു അ​ന്ത്യം.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. ആ​കാ​ശ​വാ​ണി മു​ൻ ഡ​യ​റ​ക്ട​റാ​യും ശ്രീ​കൃ​ഷ്ണ​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സം​ഗീ​ത നാ​ട​ക അക്കാദമി അ​വാ​ർ​ഡും നേ​ടി​യി​ട്ടു​ണ്ട്.

Read Also : സംഗീത സംവിധായകൻ മു​ഹ​മ്മ​ദ് സു​ഹൂ​ർ ഖ​യാം അന്തരിച്ചു

ആറാം വയസ്സിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ നവരാത്രിക്ക് കച്ചേരി അവതരിപ്പിച്ചാണ് ശ്രീകൃഷ്ണൻ ഓടക്കുഴലിൽ തന്റെ സംഗീത പ്രയാണം തുടങ്ങുന്നത്. ആകാശവാണിയിൽ ആർട്ടിസ്റ്റായി വന്ന് സ്റ്റേഷൻ ഡയറക്ടറായി വിരമിച്ചു.

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ ഇന്റർവ്യൂ ജയിച്ച് 1975ൽ ശ്രീകൃഷ്ണൻ ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവായി. ഇന്ത്യയിലെ വിവിധ സ്റ്റേഷനുകളിലും ഡൽഹി ഡയറക്ടറേറ്റിലും ജോലി ചെയ്തു. നാഴൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളിക്കു സുപരിചിതയായ ഭാര്യ ഗായത്രി ശ്രീകൃഷ്ണൻ അടുത്തിടെയാണു മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top