ജോസ് ടോം പുലിക്കുന്നേൽ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി; അംഗീകരിക്കില്ലെന്ന് പി.ജെ ജോസഫ്

പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് ടോം പുലിക്കുന്നേൽ മത്സരിക്കും. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയാണ്. മീനച്ചിൽ പഞ്ചായത്ത് മെമ്പറായിരുന്നു. യുഡിഎഫ് യോഗത്തിന് ശേഷമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. അതേ സമയം ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ പി.ജെ ജോസഫ് രംഗത്തെത്തി. പാർട്ടി അച്ചടക്ക നടപടി നേരിടുന്നയാളാണ് ജോസ് ടോമെന്നും സ്ഥാനാർത്ഥിത്വം അംഗീകരിക്കില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. പാർട്ടി ചിഹ്നം നൽകില്ലെന്നും ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ചിഹ്നത്തിന് വേണ്ടി വാശി പിടിക്കില്ലെന്നും ചിഹ്നം യുഡിഎഫ് തീരുമാനിക്കട്ടെയെന്നും ജോസ് ടോം ട്വന്റി ഫോറിനോട് പറഞ്ഞു. ചിഹ്നത്തിന്റെ കാര്യത്തിൽ ആശങ്കയില്ല. ജോസ് കെ മാണി പറയുന്ന ചിഹ്നത്തിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here