Advertisement

നിഷ യുഡിഎഫിന്റെ സ്ഥാനാർത്ഥിയാകാൻ സാധ്യതയില്ലെന്ന് പി.ജെ ജോസഫ്

September 1, 2019
1 minute Read

പാലാ ഉപതെരഞ്ഞെടുപ്പിൽ നിഷ ജോസ് യുഡിഎഫിന്റെ സ്ഥാനാർത്ഥിയാകാൻ സാധ്യതയില്ലെന്ന് പി.ജെ ജോസഫ്. പാലായിൽ സ്ഥാനാർഥിയായി നിഷ എത്തുമോ എന്ന ചോദ്യത്തിന് സാധ്യത കുറവാണെന്നായിരുന്നു പി.ജെ ജോസഫിന്റെ മറുപടി. പൊതുസമ്മതനായ സ്ഥാനാർത്ഥിയെ യുഡിഎഫുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും പ്രഖ്യാപനം വൈകുമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. നിഷയെ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി ഇന്ന് പ്രഖ്യാപിക്കാൻ ജോസ് കെ മാണി വിഭാഗം നീക്കങ്ങൾ നടത്തുന്നതിനിടെയാണ് ജോസഫ് പരസ്യമായി ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

Read Also; മാണി സാറില്ലാതെ പാലായിൽ ഇതാദ്യത്തെ തെരഞ്ഞെടുപ്പ്

സ്ഥാനാർത്ഥിയെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കിയതിന് പിന്നാലെയാണ് നിഷയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പരസ്യ പ്രതികരണവുമായി ജോസഫ് രംഗത്തെത്തിയത്. സ്ഥാനാർത്ഥിയെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ തുടരുന്ന തർക്കം പരിഹരിക്കാൻ യൂഡിഎഫ് നേതാക്കൾ ഇന്ന് ജോസഫും ജോസ് കെ മാണിയുമായും ചർച്ച നടത്തുന്നുണ്ട്. ചർച്ചയിൽ പങ്കെടുക്കുമെന്ന് പി.ജെ ജോസഫ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top