Advertisement

കാട്ടു തീയില്‍ കത്തി അമരുന്ന ആമസോണിന്റെ വ്യാജ ചിത്രങ്ങള്‍

September 3, 2019
2 minutes Read

ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടു തീയില്‍ കത്തി അമരുകയാണ് ആമസോണ്‍ മഴക്കാടുകള്‍. ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിനാവശ്യമായ 20 ശതമാനം ഓക്സിജനും പുറത്തു വിടുന്നത് ഈ മഴക്കാടുകളാണ്. ഭൂമിയുടെ ശ്വസകോശമായി കണക്കാക്കുന്ന ആമസോണ്‍ കത്തിയമരാന്‍ തുടങ്ങിയിട്ട് മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോള്‍, ഇതുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.

അക്കൂട്ടത്തില്‍ ചില വ്യാജ ചിത്രങ്ങളുമുണ്ട്. അത്തരത്തിലൊന്നാണ് ബ്രസീലിലെ വിശാലമായ ആമസോണ്‍ മഴക്കാടുകളെ തീ വിഴുങ്ങുമ്പോള്‍, തീയില്‍ അകപ്പെട്ട ജീവജാലങ്ങളുടെത് എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ നാലു ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഇതില്‍ ഒന്നും മൂന്നും ചിത്രങ്ങള്‍ ജൂലിയന്‍ മാജിന്‍ എന്ന കൊളംബിയന്‍ ഗ്രാഫിക് ഡിസൈനര്‍ ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്ക് ചെയ്ത ശേഷം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ്. ഓഗസ്റ്റ്22 നാണ് ഈ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്.

ചിത്രം രണ്ട് ജാന്‍കോ ഫെര്‍ലിക് എന്ന ഫോട്ടോ ഗ്രാഫറിന്റെ ക്ലിക്കാണ്. എന്നാല്‍ യഥാര്‍ഥ ചിത്രത്തില്‍ ഇത്തരം തീ ജ്വാലകള്‍ ഒന്നും തന്നെയില്ല.ചിത്രം നാലിന്റെ സത്യാവസ്ഥ മറ്റൊന്നാണ്.. ബെഞ്ചമിന്‍ ലിയാഡോ എന്ന അടിക്കുറിപ്പോടെ മരുഭൂമിയിലെ മരങ്ങളും ചെടികളും കത്തുന്ന ചിത്രങ്ങളാണിവ. ഫെബ്രുവരി മുതല്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ലോകരാജ്യങ്ങള്‍ ഒന്നടങ്കം ആമസോണിലെ കാട്ടുതീയില്‍ ആകുലരാവുകയും ഇതിനെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്പോള്‍,,, ഇത്തരം വാര്‍ത്തകളുടെ ഉള്ളടക്കം ഒന്ന് പരിശോധിക്കുന്നതും അതിന്റെ സത്യാവസ്ഥ തേടുന്നതും വ്യാജ വാര്‍ത്തകളെ തടയാന്‍ സഹായിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top