ചന്ദ്രയാന്‍2 ലാന്‍ഡറിന്റെ ആദ്യ ഭ്രമണപഥം താഴ്ത്തല്‍ വിജയകരം

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2ന്റെ ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയായി. നിലവില്‍ ഓര്‍ബിറ്റലില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്ര സഞ്ചാരത്തിലാണ് ലാന്‍ഡര്‍.
ഇന്നു രാവിലെ 8.50 നാണ് ഈ ദൗത്യം ഐഎസ്ആര്‍ഒ അറിയിച്ചു. നാല് സെക്കന്‍ഡ് മാത്രം നീണ്ടുനിന്ന പ്രക്രിയയിലൂടെയായിരുന്നു ഭ്രമണപഥം താഴ്ത്തല്‍. ചന്ദ്രനില്‍ നിന്ന് 104 കിലോമീറ്റര്‍ അടുത്ത ദൂരവും 128 കിലോമീറ്റര്‍ അകന്ന ദൂരവുമായുള്ള ഭ്രമണ പഥത്തിലാണ് ലാന്‍ഡര്‍ ഇപ്പോഴുള്ളത്.
അടുത്തഘട്ടം ഭ്രമണപഥം താഴ്ത്തല്‍ നാളെ ഉച്ചയ്ക്ക് ശേഷം 3.30നും 4.30 നും ഇടയിലാണ് നടക്കുക. നിലവില്‍ സുരക്ഷിത യാത്രയിലാണ് ഓര്‍ബിറ്ററും ലാന്‍ഡറും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here