ഡിഐജി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി എല്‍ദോ എബ്രഹാം എംഎല്‍എയും പി രാജുവും ഹൈക്കോടതിയില്‍

സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി എല്‍ദോ എബ്രഹാം എംഎല്‍എയും പാര്‍ട്ടി എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവും ഹൈകോടതിയില്‍. ഇവരടക്കം 10 നേതാക്കളാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
ജൂലൈ 23ന് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പൊതുമുതല്‍ നശിപ്പിക്കല്‍, തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ ഈ കേസില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമരത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ എസിപി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. നേതാക്കളുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here