തെരഞ്ഞെടുപ്പിന് അധിക ചെലവ്; ഡീൻ കുര്യാക്കോനെതിരായ ഹർജിയിൽ നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവ്

ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജിയിൽ നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവ്. ഡീൻ കുര്യാക്കോസ് തെരഞ്ഞെടുപ്പിന് ചെലവഴിച്ച തുക നിയമപരമായി ഉപയോഗിക്കുന്നതിനേക്കാൾ കൂടുതലാണെന്നാരോപിച്ചായിരുന്നു ഹർജി. ഇടുക്കി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റോമിയോ സെബാസ്റ്റ്യനാണ് ഹർജിക്കാരൻ.
നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരം 70 ലക്ഷം രൂപയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാനാകുക. എന്നാൽ ഡീൻ കുര്യാക്കോസ് ഒരു കോടിയിലധികം രൂപ ചെലവഴിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണ സമിതി കണ്ടെത്തിയെന്ന് ഹർജിക്കാരൻ ചൂണ്ടികാണിച്ചു. ഇതേ തുടർന്നാണ് ഡീൻ കുര്യാക്കോസിന് ഹൈക്കോടതി നോട്ടീസ് അയച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here