പേപ്പാറ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു

തിരുവനന്തപുരം പേപ്പാറ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. വൃഷ്ടി പ്രദേശത്തെ കനത്ത മഴയെ തുടർന്ന് ഡാമിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് ഇന്ന് ഷട്ടറുകൾ തുറന്നത്. ആകെയുള്ള നാല് ഷട്ടറുകളിൽ രണ്ടെണ്ണമാണ് 5 സെന്റിമീറ്റർ വീതം ഉയർത്തിയത്. ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ കരമനയാറിൽ കുളിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. 107.5 മീറ്ററാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. 107.46 മീറ്ററാണ് നിലവിൽ ഡാമിൽ ജലനിരപ്പ്. സെക്കൻഡിൽ 13.89 ക്യുബിക് മീറ്റർ വെള്ളമാണ് ഒഴുക്കി കളയുന്നത്. അതേ സമയം വൈദ്യുതോൽപ്പാദനം 24 മണിക്കൂറും നടക്കുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here