Advertisement

ടൊവിനോ കേന്ദ്ര കഥാപാത്രമായെത്തുന്ന എടക്കാട് ബറ്റാലിയൻ 06ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

September 5, 2019
0 minutes Read

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന എടക്കാട് ബറ്റാലിയൻ 06ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോട്ടോർ ബൈക്കിനരികിൽ നിൽക്കുന്ന ടൊവിനോയുടെ ചിത്രം മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. ചിത്രത്തിൽ പട്ടാളക്കാരനായാണ് ടൊവിനോ വേഷമിടുന്നത്.

സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പൊള്ളലേറ്റത് വലിയ വാർത്തയായിരുന്നു. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ഡ്യൂപ്പിനെ ഉപയോഗിക്കാതെയായിരുന്നു ടൊവിനോ ഈ രംഗം ചിത്രീകരിക്കാൻ തയ്യാറായത്.

പി ബാലചന്ദ്രന്റെ തിരക്കഥയിൽ നവാഗതനായ സ്വപ്നേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംയുക്താ മേനോൻ ആണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. സിനു സിദ്ധാർഥ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സംവിധാനം നിർവഹിക്കുന്നത് കൈലാസ് മേനോനാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top