Advertisement

നീരജ് മാധവ് ബോളിവുഡിൽ അരങ്ങേറുന്നു; ‘ഫാമിലി മാൻ’ വെബ് സീരീസ് ട്രെയിലർ പുറത്ത്

September 5, 2019
1 minute Read

മലയാളി യുവ നടൻ നീരജ് മാധവ് ബോളിവുഡിൽ അരങ്ങേറുന്നു. ആമസോൺ പ്രൈമിനു വേണ്ടിയുള്ള ‘ഫാമിലി മാൻ’ എന്ന വെബ് സീരീസിലാണ് നീരജ് വേഷമിട്ടത്.  മനോജ് ബാജ്പേയി, പ്രിയാമണി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസിൻ്റെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്.

Read Also: കട്ടക്കലിപ്പിൽ വിനായകൻ; ‘പ്രണയമീനുകളുടെ കടൽ’ ട്രെയിലർ പുറത്ത്

മനോജ് ബാജ്പേയി ഇരട്ടഷേഡുള്ള കഥാപാത്രത്തിൽ എത്തുന്നു എന്നതാണ് ട്രെയിലർ നൽകുന്ന സൂചന. ഒരു മിഡിൽ ക്ലാസ് സർക്കാർ ജോലിക്കാരനൊപ്പം എൻഐഎ ഉദ്യോഗസ്ഥനായും മനോജ് വേഷമിടുന്നു. ശ്രീകാന്ത് എന്നാണ് മനോജ് ബാജ്പേയിയുടെ കഥാപാത്രത്തിൻ്റെ പേര്. ശ്രീകാന്തിൻ്റെ ഭാര്യയുടെ വേഷമാണ് പ്രിയാമണി അവതരിപ്പിക്കുന്നത്. മൂസ എന്ന് പേരുള്ള തീവ്രവാദി ആയാണ് നീരജ് വേഷമിടുന്നത്. പാക്ക് തീവ്രവാദികളും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗവും തമ്മിലുള്ള പോരാട്ടമാണ് സീരീസിൻ്റെ പ്രമേയം.

Read Also: ദുൽഖറിന്റെ രണ്ടാം ഹിന്ദി ചിത്രം; ദി സോയ ഫാക്ടർ ട്രെയിലർ പുറത്ത്

ഗോ ഗോവ ഗോൺ, ഷോർ ഇൻ ദ സിറ്റി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത രാജ്, ഡികെ എന്നിവരാണ് ഫാമിലി മാൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ മാസം 20 മുതൽ സീരീസ് ആമസോൺ പ്രൈമിൽ ലഭ്യമായിത്തുടങ്ങും.

നേരത്തെ തനിക്ക് ഇപ്പോൾ പടമൊന്നുമില്ലേ എന്ന് പരിഹസിച്ചവർക്ക് മറുപടിയുമായി നീരജ് മാധവ് രംഗത്തു വന്നിരുന്നു. താൻ ഫാമിലി മാനിൽ അഭിനയിക്കുകയായിരുന്നുവെന്നും പാന്‍ ഇന്ത്യന്‍ സ്വഭാവത്തിലുള്ള സീരിസ് വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും നീരജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top