പാലിയേക്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കുള്ള സൗജന്യ യാത്രാ പാസ് നിഷേധിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

പാലിയേക്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് അനുവദിച്ചിരുന്ന സൗജന്യ യാത്രാ പാസ് നിഷേധിച്ച നടപടിയിൽ പ്രതിഷേധം. സഞ്ചാര സ്വാതന്ത്രം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഈ മാസം ഒന്നാം തിയതി നടത്തിയ ടോൾ പ്ലാസ സമരത്തിന് പിന്നാലെയാണ് നാട്ടുകാർ ഇന്നും സമരവുമായി രംഗത്തുവന്നത്. ടോൾ വിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിലുള്ള സംഘം പ്ലക്കാർഡുകളുമായി ടോൾ ബൂത്തിനരികിൽ നിലയുറപ്പിച്ചു. പൊലീസെത്തി പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും സമരക്കാർ കൂട്ടാക്കിയില്ല.
Read Also : പാലിയേക്കര ടോൾ പ്ലാസയിൽ ഒന്നരക്കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിര; ടോൾബൂത്ത് തുറന്നുകൊടുത്ത് കളക്ടർ
കഴിഞ്ഞ തവണ പ്രദേശവാസികളുടെ വാഹനങ്ങൾ ടോൾ പ്ലാസയിലൂടെ ഇരുവശങ്ങളിലേക്കും നിരവധി തവണ കടത്തി വിട്ടായിരുന്നു സമരം. എന്നാൽ ഇതിൽ ഗതാഗത തടസം ഉണ്ടാക്കിയതും ടോൾ പിരിക്കാൻ അനുവദിക്കാത്തതും ചൂണ്ടിക്കാട്ടി പൊലീസ് സമരക്കാർക്കെതിരെ കേസെടുത്തിരുന്നു. ഇന്ന് വീണ്ടും സമരവുമായി എത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here