Advertisement

ഉത്രാടപ്പാച്ചിലിൽ വടക്കൻ കേരളം

September 10, 2019
0 minutes Read

പ്രളയത്തെയും പ്രകൃതി ദുരന്തത്തെയും അതിജീവിച്ച മലയാളികൾ ഇന്ന് ഓണം ആഘോഷിക്കാൻ ഉള്ള ഉത്രാടപ്പാച്ചിലിലാണ്. നാടും നഗരവുമെന്ന് വ്യത്യാസമില്ലാതെ ആളുകൾ ഓണാഘോഷത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ്.

രാവിലെ മുതൽ തന്നെ മലബാറിലെ നഗരങ്ങളെല്ലാം ഓണ തിരക്കിലേക്ക് ഉണർന്നു. കോഴിക്കോട് നഗരത്തിലെ മിഠായി തെരുവും പാളയത്തുമെല്ലാം തിരക്കേറി. കോഴിക്കോട് പലയിടത്തും ചെറിയ തോതിൽ മഴയുണ്ടെങ്കിലും ഉത്രാടപ്പാച്ചിലിനെ ഇതൊന്നും ബാധിച്ചില്ല. പ്രളയവും കാലാവസ്ഥ പ്രതികൂലമായത്തും വിപണിയെ ബാധിച്ചതായി കച്ചവടക്കാർ പറയുന്നു.

തിരുവോണദിവസം ആഘോഷിക്കാൻ വസ്ത്രങ്ങളും പൂക്കളും വാങ്ങാനുള്ള അവസാനവട്ട തിരക്കിലാണ് ജനങ്ങൾ.  വൈകിട്ടോടെ നഗരത്തിലെ കച്ചവട കേന്ദ്രങ്ങളിലെല്ലാം തിരക്ക് വർധിച്ചു. നഗരത്തിൽ ഗതാഗത നിയന്ത്രണം ട്രാഫിക് പൊലീസ് ഏർപ്പെടുത്തിയെങ്കിലും ഉത്രാടപ്പാച്ചിലിന്റെ തിരക്കിൽ നഗരം വീർപ്പുമുട്ടി . അതേസമയം പ്രളയം ബാധിച്ചത് കാരണം സാധാരണ നിലയിൽ കാണുന്ന തിരക്ക് പോലും മലപ്പുറം നഗരത്തിൽ കാണാനില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top