Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (9-09-2019)

September 10, 2019
1 minute Read

ഭീകരാക്രമണ സാധ്യത; കേരളത്തിൽ അതീവ ജാഗ്രത പുലർത്താൻ നിർദേശം

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കരസേനയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അതീവ ജാഗ്രത പുലർത്താൻ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നിർദേശം നൽകി.

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യത

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയെന്ന് കരസേനയുടെ മുന്നറിയിപ്പ്. ഗുജറാത്തിലെ കച്ചിന് സമീപം സിർക്രീക്കിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട മൂന്ന് ബോട്ടുകൾ കണ്ടെത്തി. കരസേനാ ദക്ഷിണമേഖലാ കമാൻഡർ ഇൻ ചീഫ് ആണ് ഇക്കാര്യം അറിയിച്ചത്.

വിക്രം ലാൻഡർ തകർന്നിട്ടില്ല; പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ഐഎസ്ആർഒ

വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന് സ്ഥിരീകരണം. പ്രതീക്ഷ കൈവിട്ടില്ലെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു. ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് നിന്ന് അൽപ്പം മാറി ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ ചരിഞ്ഞ് കിടക്കുകയാണെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കിയിരിക്കുന്നത്.

മരടിലെ ഫ്ളാറ്റുകൾ കാണാനെത്തിയ ചീഫ് സെക്രട്ടറിയെ ഫ്ളാറ്റ് ഉടമകൾ തടഞ്ഞു

കൊച്ചി മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കി കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് . സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. താമസക്കാരുടെ പുനരധിവാസം ഉറപ്പ് വരുത്തുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ഹരിയാനയിൽ ബിഎസ്പിയുമായി സഖ്യത്തിനൊരുങ്ങി കോൺഗ്രസ്

ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയേക്കും. ഇതിനുള്ള ശ്രമങ്ങൾ സംസ്ഥാന കോൺഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്. പുതിയ ഹരിയാന പിസിസി അധ്യക്ഷ കുമാരി ഷെൽജയും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഭൂപീന്ദർ സിംഗ് ഹൂഡയും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബിഎസ്പി അധ്യക്ഷ മായാവതിയുമായി കൂടിക്കാഴ്ച്ച നടത്തി

‘യുഡിഎഫ് തകരുന്ന കപ്പൽ; അതിന്റെ കേളികൊട്ട് പാലായിൽ ഉയർന്ന് കഴിഞ്ഞു’ : കോടിയേരി ബാലകൃഷ്ണൻ

യുഡിഎഫ് തകരുന്ന കപ്പലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണൻ. അതിന്റെ കേളികൊട്ട് പാലായിൽ ഉയർന്ന് കഴിഞ്ഞുവെന്നും കോടിയേരി പറഞ്ഞു.

മസൂദ് അസ്ഹറിനെ പാകിസ്താൻ ജയിലിൽ നിന്ന് വിട്ടയച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്

ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ജയിലിൽ നിന്ന് വിട്ടതായി ഇന്റലിജൻസ് റിപ്പോർട്ട്. രഹസ്യമായി ജയിലിൽ നിന്ന് വിട്ടയച്ചതായാണ് വിവരം. ഇന്ത്യൻ അതിർത്തികളിൽ സൈന്യത്തിന് അതീവ സുരക്ഷാ നിർദേശം നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top