ജയസൂര്യയുടെ കുട്ടി ഡോക്ടർക്ക് മറുപടിയുമായി വിജയ് ബാബു

നടനും നിർമാതാവുമായ ജയസൂര്യ സിനിമയിൽ എന്ന പോലെ സോഷ്യൽ മീഡിയയിലും സജീവമാണ്. താരം കഴിഞ്ഞ ദിവസമാണ് മകളുമൊത്തുള്ള രസകരമായ വീഡിയോ പങ്കുവെച്ചത്. ഡോക്ടറായി കളിക്കുന്ന മകളെ കാണാനെത്തിയ രോഗിയായി എത്തിയ ജയസൂര്യയോട് മകൾ അച്ഛനു ബ്രെയിനില്ല എന്ന് പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം ജയസൂര്യ ആരാധകരുമായി പങ്കുവെച്ചിരുന്നു.
എന്നാൽ കുട്ടി ഡോക്ടർക്ക് മറുപടിയുമായാണ് വിജയ്ബാബു എത്തിയിരിക്കുന്നത്.
‘തലച്ചോറ് കാരവാനിൽ നിന്നും കിട്ടി. എന്റെ കൈയിലുണ്ട് കൊടുത്തുവിടണോ’ എന്ന ട്രോൾ കമന്റിനു. ഉടൻ വന്നു വിജയ് ബാബുവിന് ജയസൂര്യയുടെ മറുപടി. ഓഹ്.. അത് വേണ്ട അത് അത് ഡാമേജായി .. വേറെ കുറച്ചു കൂടി നല്ലത് തപ്പികൊണ്ടിരിക്കാ…’
എന്നാൽ തലച്ചേറില്ലാത്ത ജയസൂര്യയെ ട്രോളി നിരവധി കമന്റുകളും വരുന്നുണ്ട്. തൃശൂർ പൂരം എന്ന ചിത്രത്തിലെ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ ബോധംകെട്ടു വീണ് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് ജയസൂര്യ. ഇതിനിടെ പകർത്തിയതാണ് ഈ വീഡിയോ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here