Advertisement

ശാരദ ചിട്ടി തട്ടിപ്പ്; കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാർ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് സിബിഐ

September 13, 2019
1 minute Read

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാർ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് സിബിഐ. രാജീവ് കുമാറിന്റെ വീട്ടിലെത്തി സിബിഐ നോട്ടീസ് നൽകി.

Read more:ശാരദ ചിട്ടി തട്ടിപ്പ് കേസ്; രാജീവ് കുമാറിനെതിരെ അറസ്റ്റ് നടപടികൾ സ്വീകരിക്കാൻ സിബിഐ നീക്കം

അറസ്റ്റിന് ഇടക്കാല സംരക്ഷണം കൊൽക്കത്ത ഹൈക്കോടതി പിൻവലിച്ചിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാർ. രാജീവ് കുമാറിനെ ചോദ്യം ചെയ്യുക വഴി ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൂടുതൽ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ പങ്കിനെ കുറിച്ച് സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിബിഐ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top