ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയ്ക്ക് ഇന്നു തുടക്കം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. വൈകിട്ട് ഏഴു മണിക്ക് ഹിമാചൽ പ്രദേശിലെ ധർമശാലയിലാണ് മത്സരം. യുവതാരങ്ങൾക്ക് പ്രാധാന്യമുള്ള സംഘത്തെയാണ് ഇരു ടീമുകളും ഒരുക്കിയിരിക്കുന്നത്. അടുത്ത കൊല്ലം നടക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള ടീം കണ്ടെത്തുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം.
വാഷിംഗ്‌ടൺ സുന്ദർ, ശ്രേയാസ് അയ്യർ, കൃണാൽ പാണ്ഡ്യ, ദീപക് ചഹാർ, നവ്‌ദീപ് സെയ്നി, ഖലീൽ അഹ്മദ്, രാഹുൽ ചഹാർ തുടങ്ങിയ യുവതാരങ്ങളാണ് ഇന്ത്യൻ ടീമിലുള്ളത്. ജസ്പ്രീത് ബുംറയടക്കമുള്ള ഇന്ത്യൻ പേസർമാർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാത്രമാണ് സീനിയർ താരങ്ങളുള്ളത്.
മറുവശത്ത്, ഫാഫ് ഡുപ്ലെസിസിൽ നിന്നും ക്വിൻ്റൺ ഡികോക്കിയ ദക്ഷിണാഫ്രിക്കയും പുതുമുഖങ്ങളെയാണ് പരീക്ഷിച്ചിരിക്കുന്നത്. വാൻ ഡർ ഡസൻ, റീസ ഹെൻറിക്സ്, തെംബ ബവുമ, ജൂനിയർ ദാല തുടങ്ങി നിരവധി യുവാക്കൾ പ്രോട്ടീസ് നിരയിലുണ്ട്.
അതേ സമയം, ധർമശാലയിൽ മഴപ്പേടി നിലനിൽക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയിൽ കളി നടക്കുമോ എന്ന സംശയം നിലനിൽക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here