സ്വർണവിലയിൽ വർധന; പവന് 320 രൂപ കൂടി

സ്വർണ വിലയിൽ വീണ്ടും വൻ വർധന. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വീണ്ടും വർധിച്ചത്. സ്വർണം പവന് 28,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 40 രൂപ കൂടി 3,510 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം നാലിന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഒരു പവന് 29,120 രൂപയായിരുന്നു സെപ്റ്റംബർ നാലാം തീയതിയിലെ സ്വർണവില. സർവകാല റെക്കോർഡിലെത്തിയ ശേഷം സ്വർണവില പിന്നീട് കുറഞ്ഞിരുന്നു.
Read Also; ബംഗാളിൽ യുവതിയുടെ വയറിൽ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 1.5 കിലോഗ്രാം സ്വർണം
29,120 ൽ നിന്ന് 27,760 ൽ വരെയാണ് സ്വർണവില താഴ്ന്നത്. ഇന്നലെയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. പവന് 27760 രൂപയായിരുന്നു ഇന്നലത്തെ സ്വർണവില. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയിലുണ്ടായ വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വിവാഹ സീസണായതും സ്വർണ വില കുതിച്ചുയരാൻ മറ്റൊരു കാരണമായി. കഴിഞ്ഞ ഒരു വർഷത്തിനിടെ 20 ശതമാനം വർധനയാണ് സംസ്ഥാനത്ത് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വില ഇനിയും ഉയരാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here