കണ്ണൂരിലെ കരാറുകാരന്റെ മരണം; കെ കരുണാകരൻ സ്മാരക ട്രസ്റ്റിലെ അംഗങ്ങൾക്ക് വീഴ്ച സംഭവിച്ചെന്ന് കെപിസിസി ഉപസമിതി

കണ്ണൂര്‍ ചെറുപുഴയിലെ കരാറുകാരന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന കെ കരുണാകരന്‍ സ്മാരക ട്രസ്റ്റിലെ അംഗങ്ങള്‍ക്ക് വീഴ്ച സംഭവിച്ചെന്ന് കെപിസിസി ഉപസമിതി. ട്രസ്റ്റിനെ പിന്‍പറ്റി രൂപീകരിച്ച കമ്പനികളുടെ സാമ്പത്തിക ഇടപാടില്‍ പാളിച്ചയുണ്ടായിട്ടുണ്ട്. കൃത്യവിലോപത്തിന്റെ വ്യാപ്തി വിലയിരുത്തി നടപടി ശുപാര്‍ശ ചെയ്യുമെന്നും സമിതി അംഗങ്ങള്‍ പറഞ്ഞു.
ചെറുപുഴയിലെ കരാറുകാരന്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കെ കരുണാകരന്‍ സ്മാരക ട്രസ്റ്റിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്ന കെപിസിസി സമിതിയുടെ തെളിവെടുപ്പ് പൂര്‍ത്തിയായി. ട്രസ്റ്റിന് പിന്നാലെ രൂപീകരിച്ച കമ്പനികള്‍ക്ക് സാമ്പത്തിക ഇടപാടുകളില്‍ പാളിച്ചകള്‍ സംഭവിച്ചെന്നും കെ കരുണാകകരന്റെ പേര് ഉപയോഗിച്ചത് പാര്‍ട്ടിക്ക് അവ മതിപ്പ് ഉണ്ടാക്കിയതായും സമിതി കണ്ടത്തി. ട്രസ്റ്റിന് വീഴ്ച സംഭവിച്ചിട്ടില്ല.
എന്നാല്‍, കമ്പനികള്‍ രൂപീകരിക്കുമ്പോള്‍ ട്രസ്റ്റ് അംഗങ്ങളായ നേതാക്കള്‍ കാണിക്കേണ്ട ജാഗ്രതയുണ്ടായിട്ടില്ല. പല തവണ ആവശ്യപ്പെട്ടിട്ടും ജോസഫിന് ലഭിക്കാനുള്ള പണം വാങ്ങിക്കൊടുക്കാന്‍ നേതാക്കള്‍ ഇടപെട്ടില്ല. കൃത്യ വിലോപത്തിന്റെ വ്യാപ്തി വിലയിരുത്തി നടപടി ശുപാര്‍ശ ചെയ്യുമെന്ന് സമിതി.
കെപിസിസി ജനറല്‍ സെക്രട്ടറിമാരായ വിഎ നാരായണന്‍, കെപി അനില്‍ കുമാര്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖ് എന്നിവരടങ്ങുന്ന സമിതി നാല് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോണ്‍ഗ്രസ് നേതാക്കളുടെ പേരിലുള്ള ട്രസ്റ്റുകളെ നിയന്ത്രിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും അന്വേഷണ സമിതി പറഞ്ഞു. മരിച്ച ജോസഫിന്റെ കുടുംബത്തിന് 60 ലക്ഷം രൂപയും ആശുപത്രി കെട്ടിടത്തിന്റെ മുകളിലുള്ള ഫ്‌ളാറ്റും കൈമാറിയതായും ജോസഫിന്റെ മകന്റെ ചികിത്സയക്ക് വേണ്ടി 10 ലക്ഷം രൂപയും ജോസഫിന്റെ ഭാര്യക്ക് ആശുപത്രിയില്‍ ജോലി നല്‍കുമെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here