Advertisement

‘പാലായിൽ നല്ല ഫ്രഷ് ഫിഷ് കിട്ടുന്ന മാർക്കറ്റ് കൊണ്ടുവരും’; മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്

September 18, 2019
1 minute Read

പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചതിന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. പാലായിൽ ഫിഷ് മാർക്കറ്റ് കൊണ്ടുവരുമെന്ന വാഗ്ദാനം നടത്തിയതുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ താക്കീത് ചെയ്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കാട്ടി ജോസഫ് എം പുതുശേരി നൽകിയ പരാതിയിലാണ് നടപടി. സെപ്റ്റംബർ 16 ന് പാലാ രാമപുരം വെള്ളിലാപ്പള്ളി സേക്രഡ് ഹാർട്ട് സ്‌കൂളിനോട് ചേർന്നുള്ള കാർമലൈറ്റ് കോൺവെന്റ് സന്ദർശിക്കുമ്പോഴായിരുന്നു മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ വാഗ്ദാനം.

Read Also; ‘സമുദായ അംഗങ്ങൾക്കിടയിൽ കാപ്പൻ അനുകൂല തരംഗം’; പാലായിൽ എൽഡിഎഫിനൊപ്പമെന്ന സൂചന നൽകി വെള്ളാപ്പള്ളി

പാലായിൽ ഫ്രഷ് ഫിഷിന്റെ ഒരു നല്ല മാർക്കറ്റ് ഞങ്ങൾ കൊണ്ടുവരുമെന്നും അത് ഇവിടുത്തെ ഒരു ആവശ്യമാണെന്നും മന്ത്രി പറഞ്ഞതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കണ്ടെത്തി. മാതൃകാ പെരുമാറ്റ ചട്ടപ്രകാരം പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതോ വാഗ്ദാനം നൽകുന്നതോ നിരോധിച്ചിട്ടുള്ളതാണെന്നും എന്നാൽ മന്ത്രി പാലാ മണ്ഡലത്തിനായി ഒരു പുതിയ പദ്ധതി വാഗ്ദാനം ചെയ്യുന്നതായി വ്യക്തമായതായും ടിക്കാറാം മീണ അറിയിച്ചു. സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിൽ മേഴ്‌സിക്കുട്ടിയമ്മ നടത്തിയത് പെരുമാറ്റ ചട്ടലംഘനമാണെന്നും ഗൗരവമായി കാണുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഇത്തരം മാതൃകാ പെരുമാറ്റ ചട്ടലംഘനം ഇനി ആവർത്തിക്കരുതെന്ന കർശന നിർദേശവും ടിക്കാറം മീണ നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top