മുത്തൂറ്റ്: മന്ത്രിയുമായുള്ള ചർച്ച പരാജയം; സിഐടിയു സമരം തുടരും

മുത്തൂറ്റ് ഫിനാൻസിലെ സിഐടിയു സമരം തീർക്കാർ ചെയർമാനുമായി തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ നടത്തിയ ചർച്ച പരാജയം. ആദ്യം മുതൽ സർക്കാർ ഇടപെട്ടെങ്കിലും മാനേജ്‌മെന്റ് അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് സിഐടിയുവിന്റെ തീരുമാനം.
സമരം തുടർന്നാൽ കൂടുതൽ ശാഖകൾ പൂട്ടേണ്ടിവരുമെന്ന നിലപാടാണ് മാനേജ്‌മെന്റിനുള്ളത്. 43 ശാഖകൾ പൂട്ടാൻ നടപടി തുടങ്ങി. സമരം തുടരുന്ന ശാഖകൾ പൂട്ടി വാടകനഷ്ടം കുറയ്ക്കുകയാണ് മാനേജ്‌മെന്റിന്റെ മുന്നിലുള്ള ഏകവഴി. ശമ്പള വർധന നിലവിൽ പ്രായോഗികമല്ലെന്നും മാനേജ്‌മെന്റ് പറയുന്നു. കേരളത്തിൽ മാത്രമാണ് പ്രശ്‌നമെന്നും തുടർ ചർച്ചയ്ക്ക് തയാറാണെന്നും മാനേജ്‌മെന്റ് വൃത്തങ്ങൾ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here