രാജ്യത്ത് നിർമിക്കുന്ന ആദ്യ വിമാന വാഹിനിക്കപ്പലിലെ നാല് ഹാർഡ് ഡിസ്‌കുകൾ മോഷണം പോയി

രാജ്യത്ത് നാവിക സേനയ്ക്കായി നിർമിക്കുന്ന ആദ്യ വിമാന വാഹിനിക്കപ്പലിലെ നാല് ഹാർഡ് ഡിസ്‌കുകൾ മോഷണം പോയി. കൊച്ചി കപ്പൽശാലയിൽ നിർമാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലിൽ നിന്ന് കംപ്യൂട്ടർ തകർത്താണ് ഹാർഡ് ഡിസ്‌കുകൾ മോഷ്ടിക്കപ്പെട്ടത്. ഹാർഡ് ഡിസ്‌കിനു പുറമേ ചില അനുബന്ധ ഉപകരണങ്ങളും കാണാതായിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ടാണ് ഹാർഡ് ഡിസ്‌ക് മോഷണം പോയതായി പൊലീസിന് കപ്പൽ ശാലയിൽ നിന്ന് പരാതി ലഭിക്കുന്നത്. സുരക്ഷാ വീഴ്ചയടക്കം അന്വേഷിക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു. 2009-ലാണ് നാവിക സേനയ്ക്കായുള്ള കപ്പലിന്റെ പണി കൊച്ചിയിൽ ആരംഭിക്കുന്നത്.
2021-ൽ നിർമാണം പൂർത്തിയാക്കുന്ന കപ്പൽ ആരംഭം മുതൽ തന്നെ കനത്ത സുരക്ഷയിലായിരുന്നു. അതേ സമയം, കപ്പൽ നേവിക്ക് കൈമാറാത്തതിനാൽ നേവിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌കല്ല മോഷണം പോയതെന്നാണ് നിഗമനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here