Advertisement

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പര; ഇന്ന് രണ്ടാം അങ്കം

September 18, 2019
1 minute Read

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പരയുടെ രണ്ടാം മത്സരം ഇന്ന്. വൈകിട്ട് 7 മണിക്ക് മൊഹാലിയിലാണ് മത്സരം. ആദ്യ മത്സരം മഴ മുടക്കിയതിനാൽ ഇനിയുള്ള രണ്ട് മത്സരങ്ങൾ ഇരു ടീമുകൾക്കും നിർണ്ണായകമാകും. അടുത്ത വർഷം നടക്കുന്ന ടി-20 ടൂർണമെൻ്റിലേക്കുള്ള മുന്നൊരുക്കമായാണ് ഇരു ടീമുകളും മത്സരം കാണുന്നത്.

യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഇരു ടീമുകളും കളത്തിലിറങ്ങുക. വാഷിംഗ്‌ടൺ സുന്ദർ, ശ്രേയാസ് അയ്യർ, കൃണാൽ പാണ്ഡ്യ, ദീപക് ചഹാർ, നവ്‌ദീപ് സെയ്നി, ഖലീൽ അഹ്മദ്, രാഹുൽ ചഹാർ തുടങ്ങിയ യുവതാരങ്ങളാണ് ഇന്ത്യൻ ടീമിലുള്ളത്. ജസ്പ്രീത് ബുംറയടക്കമുള്ള ഇന്ത്യൻ പേസർമാർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാത്രമാണ് സീനിയർ താരങ്ങളുള്ളത്.

മറുവശത്ത്, ഫാഫ് ഡുപ്ലെസിസിൽ നിന്നും ക്വിൻ്റൺ ഡികോക്കിയ ദക്ഷിണാഫ്രിക്കയും പുതുമുഖങ്ങളെയാണ് പരീക്ഷിച്ചിരിക്കുന്നത്. വാൻ ഡർ ഡസൻ, റീസ ഹെൻറിക്സ്, തെംബ ബവുമ, ജൂനിയർ ദാല തുടങ്ങി നിരവധി യുവാക്കൾ പ്രോട്ടീസ് നിരയിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top