തെരുവിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ദൃശ്യങ്ങൾ പുറത്ത്

തെരുവിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത വന്നിട്ടുണ്ട്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം.
വാർത്താ ഏജൻസിയായ എഎൻഐയാണ് ഈ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുന്നത്. അമ്മയ്‌ക്കൊപ്പം അമ്മൂമ്മയ്ക്കുമൊപ്പം ഉറങ്ങുകയായിരുന്ന നാല് വയസ്സുകാരിയെ എടുക്കാൻ ശ്രമിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. കുട്ടിയെ എടുത്ത് തന്റെ വണ്ടിയിൽവച്ച് കടന്നുകളയാൻ ശ്രമിക്കുമ്പോഴേക്കും കുട്ടിയുടെ അമ്മയും അമ്മൂമ്മയും ഉണരുകയായിരുന്നു. ഇതെ തുടർന്ന് അയാൾ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
Read Also : അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; പാക് മോർട്ടർ ഷെൽ നിർവീര്യമാക്കി ഇന്ത്യൻ സൈന്യം; ദൃശ്യങ്ങൾ
ഇവരുടെ ശബ്ദം കേട്ട പ്രദേശവാസികൾ ഇയാളെ പിടികൂടുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. നാൽപ്പത് വയസ്സുകാരനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ആദ്യം പരിസരത്ത് വന്ന് കുഞ്ഞും കുടുംബവും ഉറങ്ങിയോ എന്ന് ഉറപ്പുവരുത്തിയ ഇയാൾ പിന്നീട് സൈക്കിളിൽ വന്നാണ് കുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. തട്ടിക്കൊണ്ടുപോകൽ ശ്രമത്തിന് പിന്നിലെ ഉദ്ദേശമെന്തെന്ന് വ്യക്തമല്ല.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#WATCH Punjab: A man attempts to steal a 4-year-old child while she was sleeping with her family members outside her residence in Ludhiana’s Rishi Nagar area. However, the attempt was foiled as family members woke up and rescued the child. The accused has been arrested. (17.09) pic.twitter.com/DB6ZfXnSt7
— ANI (@ANI) September 18, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here