ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ കുട്ടി ആരാധികയ്ക്ക് മുന്നിൽ ചമ്മി നിവിൻ പോളി; വീഡിയോ

മലയാള സിനിമയിൽ യുവ താരങ്ങൾക്കിടയിൽ ശ്രദ്ധേയനാണ് നിവിൻ പോളി. ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നിവിൻ ചമ്മിയ അനുഭവം പങ്കുവയ്ക്കുകയാണ് നടൻ അജു വർഗീസ്. കുട്ടി ആരാധിക ഓട്ടോഗ്രാഫ് വാങ്ങാനെത്തിയപ്പോഴാണ് സംഭവം. ഇതിന്റെ വീഡിയോയും അജു പങ്കുവച്ചു.
ചെന്നൈയിൽ ചിത്രീകരണം നടക്കുമ്പോഴാണ് സംഭവമുണ്ടായത്. നിവിന്റെ ആരാധികയായ കൊച്ചുകുട്ടി തന്റെ കൂട്ടുകാരിയേയും കൂട്ടി താരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ അരികിൽ ചെല്ലുന്നതാണ് സന്ദർഭം. ഓട്ടോഗ്രാഫ് നൽകുന്ന താരത്തിന് അടുത്തു നിന്ന് ‘ഇതാരാണെന്ന്’ കൂട്ടുകാരി ചോദിക്കുന്നു. ഹിറോയാണെന്ന് ആരാധികയായ കുട്ടി മറുപടി പറഞ്ഞു. ഇത് കേട്ട് നിവിൻപോളി ചമ്മലോടെ ‘ഞാനാരാണെന്ന്’ ഒപ്പമുണ്ടായിരുന്നവരോട് ചോദിച്ച് ചിരിക്കുന്നതാണ് വീഡിയോയിൽ. അജു വർഗീസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here