കാർ വാങ്ങാൻ താത്പര്യപ്പെടുന്നവർക്ക് സന്തോഷ വാർത്ത; ഹോണ്ട കാറുകൾക്ക് വൻ വിലക്കുറവ്

ദി ഗ്രെയ്റ്റ് ഹോണ്ട ഫെസ്റ്റിന് തുടക്കമിട്ട് ഹോണ്ട നിർമാാക്കൾ. ഹോണ്ടയുടെ പോപ്പുലർ മോഡലുകളായ അമേസ, ജാസ്, ഹോണ്ട ഡബ്ലിയുആർ-വി, സിറ്റി, ബിആർ-വി, സിവിക്ക്, സിആർ-വി എന്നീ മോഡലുകൾക്ക് വൻ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബർ 30 വരെയാണ് വിലക്കുറവ്.
ഹോണ്ട സിറ്റിക്ക് 62,000 രൂപയുടെയും ഹോണ്ട അമേസിന് 42,000 രൂപ, ജാസിന് 50,000 രൂപ വരെ, ഡബ്ലിയു ആർ-വിക്ക് 45,000 രൂപ വരെ, ബിആർ-വിക്ക് 1.10 ലക്ഷത്തിന്റെയും, സിവിക്കിന് 2.50 ലക്ഷത്തിന്റെയും സിആർ-വിക്ക് നാല് ലക്ഷത്തിന്റെയും വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ പഴയ ഹോണ്ട കാറുകൾക്ക് എക്‌സ്‌ചേഞ്ച് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also : ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് സൗജന്യ ടാക്‌സി സർവീസ്
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹോണ്ട കാർ വിപണി കൂപ്പുകുത്തുകയായിരുന്നു. ജൂണിൽ 41.40 ശതമാനത്തിന്റെ ഇടിവും, ജൂലൈയിൽ 48.67 ശതമാനത്തിന്റെ ഇടിവും, ഓഗസ്റ്റിൽ 51.3 ശതമാനത്തിന്റെ ഇടിവുമാണ് രേഖപ്പെടുത്തിയത്.
മാരുതി സുസൂക്കി, ഹുണ്ടായി, ടാറ്റ, റെനോൾട്ട് എന്നീ കാർ കമ്പനികളും വിലക്കിഴിവുമായി കാർ വിപണി കീഴടക്കാൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹോണ്ടയുടെ വരവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here