നടൻ ഭഗത് മാനുവൽ വിവാഹിതനായി

നടൻ ഭഗത് മാനുവൽ വീണ്ടും വിവാഹിതനായി. കോഴിക്കോട് സ്വദേശി ഷെലിൻ ചെറിയാനാണ് വധു. ഭഗതിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ ഡാലിയയിൽ നിന്ന് ഭഗത് വിവാഹമോചനം നേടിയിരുന്നു. ഇൗ ബന്ധത്തിൽ ഒരു മകനുണ്ട്.
‘ഇനിയുള്ള എന്റെ യാത്രയിൽ കൂട്ട് വരാൻ ഒരാൾ കൂടി. ഞങ്ങൾക്കായി പ്രാർത്ഥിക്കണം’… വിവാഹ ചിത്രം പങ്കുവച്ച് ഭഗത് ഫേസ്ബുക്കിൽ കുറിച്ചു.
വിനീത് ശ്രീനിവാസൻ യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമാ രംഗത്തേക്ക് എത്തുന്നത്. ഡോക്ടർ ലൗ, തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി, ആട് ഒരു ഭീകരജീവിയാണ്, ആട് 2, ഫുക്രി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here