ഒറ്റക്ക് സംസാരിക്കുന്ന ധവാൻ; വീഡിയോ പകർത്തി പണി കൊടുത്ത് രോഹിത്

ഇന്ത്യൻ താരം ശിഖർ ധവാൻ ഒറ്റക്ക് സംസാരിക്കുന്ന വീഡിയോ പകർത്തി സഹ താരം രോഹിത് ശർമ്മ. വിമാനയാത്രയ്ക്കിടെ ധവാൻ ഒറ്റക്ക് സംസാരിക്കുന്ന ചിത്രമാണ് ഇന്ത്യൻ ഓപ്പണർ പോസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മറുപടിയായി ധവാനും സ്മൈലി കമൻ്റുമായി മുൻ താരം യുവരാജും എത്തിയതോടെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
‘അല്ലല്ല, എന്നോടല്ല ധവാന്‍ സംസാരിക്കുന്നത്! ഒരു സാങ്കല്പിക സുഹൃത്ത് ഉണ്ടായിരിക്കാനുള്ള പ്രായവുമല്ല ഇത്’ എന്ന അടിക്കുറിപ്പോടെയാണ് രോഹിത് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്തത്. കുറേ സമയം എന്തൊക്കെയോ ഒറ്റക്ക് പറയുന്ന ധവാനെയാണ് വീഡിയോയിൽ കാണുന്നത്.
വീഡിയോ പോസ്റ്റ് ചെയ്തതോടെ മറുപടിയുമായി ധവാൻ രംഗത്തെത്തി. താൻ കവിത ചൊല്ലുമ്പോഴാണ് രോഹിത് വീഡിയോ പകർത്തിയതെന്നായിരുന്നു പോസ്റ്റിൽ ധവാൻ കമൻ്റ് ചെയ്തത്. അതോടൊപ്പം ചിരിക്കുന്ന ഇമോജിയുമായി മുൻ സൂപ്പർ താരം യുവരാജും രംഗത്തെത്തി. ഇതോടെ ആരാധകർ ഈ പോസ്റ്റ് ഏറ്റെടുക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here