Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ(21-9-2019)

September 22, 2019
0 minutes Read

കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 21ന്

കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 21 ന് ഉപതെരഞ്ഞെടുപ്പ്. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.

മുത്തൂറ്റിനെ നാടുവിടാൻ അനുവദിക്കരുത്; അന്വേഷണം പ്രഖ്യാപിച്ച് നിയമനടപടി സ്വീകരിക്കണം: പ്രതികരണവുമായി വിഎസ് അച്യുതാനന്ദൻ

മുത്തൂറ്റ് വിഷയത്തിൽ ശക്തമായ പ്രതികരണവുമായി വിഎസ് അച്യുതാനന്ദൻ. മുത്തൂറ്റിനെ നാടുവിടാൻ അനുവദിക്കരുതെന്നും അവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിഎസ് മുത്തൂറ്റിനെതിരെ ആഞ്ഞടിച്ചത്.

മോട്ടോർ വാഹന നിയമം; പിഴത്തുക കുറക്കും

മോട്ടോർ വാഹന നിയമത്തിൽ പിഴത്തുക കുറക്കാൻ തീരുമാനം. സർക്കാരിന് കുറക്കാൻ കഴിയുന്ന വകുപ്പുകളിൽ പിഴത്തുക കുറക്കാനാണ് തീരുമാനം. മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ ഉയർന്ന പിഴ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നിരുന്നു.

കെഎസ്ഇബി ട്രൻസ്ഗ്രിഡ് നിർമാണത്തിൽ അഴിമതി; ആരോപണവുമായി ചെന്നിത്തല

കെഎസ്ഇബി ട്രൻസ്ഗ്രിഡ് നിർമാണത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിർമാണ ചുമതല ചീഫ് എഞ്ചിനീയർക്ക് നൽകിയതിൽ ഗൂഡാലോചനയുണ്ടെന്നും സ്‌റ്റെർലൈറ്റും ചീഫ് എഞ്ചിനിയറും തമ്മിലുള്ള ബന്ധം ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു.

കൊച്ചി കപ്പൽശാലയിലെ മോഷണം; അന്വേഷണത്തിന് ഉത്തരവിട്ട് പ്രതിരോധമന്ത്രാലയം

കൊച്ചി കപ്പൽശാലയിൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പ്രതിരോധമന്ത്രാലയം. ഇതിനായി നാവികസേന അന്വേഷണ സമിതി രൂപീകരിച്ചു. കപ്പൽശാലയിൽ സുരക്ഷാ പ്രശ്‌നം ഉണ്ടോയെന്നും പരിശോധിക്കും. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെയും മുഹമ്മദ് ഹനീഷിനെയും ഉടൻ ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെയും ആർബിഡിസികെ മുൻ എം.ഡി മുഹമ്മദ് ഹനീഷിനെയും ഉടൻ ചോദ്യം ചെയ്യും. ഇബ്രാഹിം കുഞ്ഞിന്റെ സാമ്പത്തിക ഇടപാട് രേഖകകളും വിജിലൻസ് പരിശോധിക്കും. അതേസമയം ഉടൻ അറസ്റ്റില്ലെന്നാണ് വിജിലൻസ് നൽകുന്ന സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top