Advertisement

സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും

September 23, 2019
0 minutes Read

സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് സമർപിച്ച ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും.

വിവിധ ഹൈക്കോടതികളിലുള്ള പൊതുതാൽപര്യ ഹർജികൾ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നാണ് ഫേസ്ബുക്കിന്റെ ആവശ്യം. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സുപ്രിംകോടതി തന്നെ തീർപ്പുകൽപ്പിക്കണമെന്നും നിലപാടെടുത്തു. പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ കോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്.  ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top