Advertisement

കോര്‍പ്പറേറ്റ് നികുതി കുറച്ചതിനു പിന്നാലെ കമ്പനികള്‍ക്ക് ലഭിക്കുക 72,000 കോടി രൂപയുടെ ലാഭം

September 24, 2019
0 minutes Read

കോർപ്പറേറ്റ് നികുതി കുറച്ചുകൊണ്ടുള്ള ധനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കമ്പനികളുടെ ലാഭം 72,000 കോടി രൂപയായി വർധിക്കും. ബിഎസ്ഇ 500 ലെ 300 ലേറെ കമ്പനികൾക്കാണ് ഇത് സംബന്ധിച്ച് നേട്ടം കൊയ്യാൻ കഴിയുക.

മാത്രമല്ല, കമ്പനികളുടെ പണലഭ്യതയിലും ഈ നേട്ടം പ്രതിഫലിക്കും. ബാങ്ക്, ലോഹം, ഖനനം, ഉപഭോഗം, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ കമ്പനികൾക്കാണ് ഇതനുസരിച്ചുള്ള നേട്ടം കൂടുതൽ ലഭ്യമാവുക. ഇതനുസരിച്ച് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾക്ക് 28000 കോടി രൂപയോളം ലാഭവും ഇൻഡസ്ട്രിയൽ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് 12,460 കോടി രൂപ ലാഭം ലഭിക്കും.

ഇതിനു പുറമേ, ഗോൾഡ് മാൻ നിഫ്റ്റിയുടെ നിലവാരം 13,200 കോടിയായി ഉയർന്നിട്ടുണ്ട്. മാത്രമല്ല, ഓഹരി സൂചികകളിലെ എക്കാലത്തെയും ഉയർന്ന നിലവാരമാണ് ആഴ്ചയുടെ ആദ്യദിനത്തിലും രണ്ടാമത്തെ ദിവസത്തിലും കാണാൻ കഴിഞ്ഞത്.

അതേ സമയം, ഐടി കമ്പനികൾക്ക് ലഭിക്കുന്ന നേട്ടം പരിമിതമായിരിക്കും. നേട്ടത്തിലൊരു ഭാഗം ഉപഭോക്താക്കൾക്ക് നൽകിയാൽ 2006 നു ശേഷമുള്ള ഏറ്റവും മികച്ച നേട്ടം നേടാൻ മറ്റു കമ്പനികൾക്കും ഇത് സഹായകമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top