Advertisement

രാജ്യത്ത് ഒരു ഭാഷയും നിർബന്ധപൂർവം അടിച്ചേൽപിക്കേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി

September 24, 2019
1 minute Read

രാജ്യത്ത് ഒരു ഭാഷയും നിർബന്ധപൂർവം അടിച്ചേൽപിക്കേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എല്ലാവരും പരമാവധി ഭാഷകൾ പഠിക്കുന്നത് നല്ലതാണ്. കുട്ടികൾ ആദ്യം മാതൃഭാഷ പഠിക്കണം. പിന്നീട് മറ്റ് ഭാഷകൾ പഠിക്കണം. ഒരു ഭാഷയും നിർബന്ധപൂർവം പഠിക്കേണ്ടതും എതിർക്കേണ്ടതുമല്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കേരളത്തിൽ സന്ദർശനം നടത്തവെയാണ് ഉപരാഷ്ട്രപതി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

ഭാഷയുടെ പേരിലുള്ള ഇപ്പോഴത്തെ വിവാദം അനാവശ്യമാണ്. പരമാവധി ഭാഷകൾ പഠിക്കണം. കുട്ടികൾ മാതൃഭാഷ പഠിക്കേണ്ടതാണ്. കേരളത്തിൽ മാതൃഭാഷ മലയാളമാകട്ടെയെന്നും വെങ്കയ്യ നായിഡു പറഞ്ഞു. വൈദ്യരത്‌നം പി എസ് വാര്യരുടെ 150-ാം ജന്മദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിനാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top