മമ്മൂട്ടിക്ക് വേണ്ടി മാത്രമാണ് ഗാനഗന്ധർവൻ എഴുതിയതെന്ന് രമേഷ് പിഷാരടി

രമേഷ് പിഷാരടി ഒരുക്കുന്ന പുതിയ മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധർവൻ. ഇന്ത്യൻ എക്‌സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് രമേഷ് പിഷാരടി മമ്മൂട്ടിക്ക് വേണ്ടി മാത്രമാണ് ഗാനഗന്ധർവ്വനെഴുതിയതെന്ന് പറഞ്ഞത്.
മമ്മുക്കക്ക് ഈ കഥാപാത്രം വളരെ അനുയോജ്യമാണെന്ന് തോന്നി. ഈ സിനിമ അദ്ദേഹം ചെയ്താൽ നന്നായി വരുമെന്ന് മനസിൽ തോന്നി. അതുകൊണ്ടാണ് മറ്റൊരു നടനേയും സമീപിക്കാതിരുന്നത്. സിനിമയുടെ ആശയം അദ്ദേഹത്തിനോട് പറഞ്ഞതിനു ശേഷം സമ്മതത്തിനു വേണ്ടി കാത്തുനിൽക്കുകയായിരുന്നു, തിരക്കഥ തയ്യാറാക്കാൻ വേണ്ടി.
മമ്മൂക്ക സമ്മതിച്ചിരുന്നില്ലെങ്കിൽ ഈ സിനിമ താൻ ചെയ്യില്ലായിരുന്നു.
ഉല്ലാസ് എന്ന സാധാരണ മിഡിൽ ക്ലാസുകാരനെയാണ് മമ്മൂട്ടി ഗാനഗന്ധർവനിൽ അവതരിപ്പിക്കുന്നത്. വളരെ സാധാരണക്കാരനായ അധികമാരും ശ്രദ്ധിക്കാത്ത തരത്തിൽ ഉള്ള ഒരാളാണ് ഉല്ലാസ് എന്നും പിഷാരടി അഭിമുഖത്തിൽ വിശദീകരിച്ചു. സിനിമയുടെ റിലീസ് വെള്ളിയാഴ്ചയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here