Advertisement

മനുഷ്യക്കടത്ത്; മലേഷ്യയിൽ അകപ്പെട്ട മലയാളികൾക്ക് താത്കാലിക പാസ്‌പോർട്ട് അനുവദിക്കാൻ എംബസി തീരുമാനം; 24 ഇംപാക്ട്

September 26, 2019
1 minute Read

മലേഷ്യയിൽ മനുഷ്യക്കടത്തിനിരയായി അകപ്പെട്ടവർക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു. ഏജന്റുമാരുടെ ജോലി വാഗ്ദാനം വിശ്വസിച്ച് മലേഷ്യയിലെത്തിയ 12 മലയാളികൾക്ക് താത്കാലിക പാസ്‌പോർട്ട്  അനുവദിക്കാൻ എംബസി തീരുമാനിച്ചു. എമിഗ്രേഷൻ സംബന്ധിച്ച രേഖകൾ കൂടി ലഭിച്ചാൽ മനുഷ്യക്കടത്തിനിരയായവർ നാട്ടിലെത്തും.

സാമൂഹ്യ പ്രവർത്തകനായ നസീർ പൊന്നാനിയുടെ ഇടപെടലാണ് മനുഷ്യക്കടത്തിനിരയായ മലയാളികൾക്ക് താങ്ങായത്. ഇന്ത്യയിലെ ഏജന്റുമാർ മലേഷ്യയിലെ ഏജന്റുമാർക്ക് വിറ്റ 12 മലയാളികൾക്ക് താത്കാലിക പാസ്‌പോർട്ട് ലഭിച്ചു. എമിഗ്രേഷൻ സംബന്ധിച്ച ക്ലിയറൻസ് ലഭിച്ചാൽ ഉടൻ തന്നെ ഇവർ നാട്ടിലെത്തും.

Read Also : കേരളത്തിൽ നിന്ന് മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; തട്ടിപ്പിനിരയായി മലേഷ്യയിൽ കുടുങ്ങിക്കിടക്കുന്നത് പത്തിലധികം മലയാളികൾ

ഇരുപത്തിയൊമ്പതിനോ മുപ്പതിനോ ഇവർക്ക് നാട്ടിലെത്താനാകുമെന്നാണ് സാമൂഹ്യ പ്രവർത്തകൻ നസീർ പൊന്നാനി പറയുന്നുത് . മനുഷ്യകടത്ത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായി മലേഷ്യയിൽ തട്ടിപ്പിനിരയായി നാട്ടിലെത്തിയ സജീവ് കുമാർ 24 നോട് പറഞ്ഞു. മനുഷ്യക്കടത്ത് സംഘത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ഇരയാക്കപ്പെട്ടവരുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top