പിറവത്ത് നാളെ ഹർത്താൽ

പിറവത്ത് നാളെ ഹർത്താൽ. പിറവം പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. യാക്കോബായ സഭയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാതലത്തിൽ നടന്ന പൊലീസ് നടപടിയിൽ മെത്രാപൊലീത്തമാരെ അടക്കം അറസ്റ്റ് ചെയ്തിരുന്നു.
സ്ഥലത്തെത്തിയ ജില്ലാ കലക്ടർ എസ് സുഹാസ് സഭാ നേതൃത്വവുമായി ചർച്ച നടത്തുകയുണ്ടായി. അറസ്റ്റ് ചെയ്യാനുള്ള നീക്കം പ്രതിരോധിക്കാൻ ദേഹത്ത് പെട്രോൾ ഒഴിച്ച് വിശ്വാസികൾ ആത്മഹത്യാ ഭീഷണി മുഴക്കി. പിന്നീട് മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് ഉൾപ്പെടെയുള്ള സഭാ നേതൃവുമായി കളക്ടർ ചർച്ച നടത്തി. അതിന് ശേഷം പുറത്തെത്തിയ സഭാ നേതൃത്വം അറസ്റ്റ് വരിച്ച് പള്ളി വിട്ടുകൊടുക്കണമെന്ന തീരുമാനം വിശ്വാസികളെ അറിയിച്ചു.
വിശ്വാസികൾ കുറച്ച് നേരം പ്രതിരോധിക്കാൻ നോക്കിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് വൈകാരികമായി വിശ്വാസികൾ പള്ളിയിൽ നിന്ന് ഇറങ്ങി. വിശ്വാസികൾ ഇറങ്ങിയതോടെ ജില്ലാ ഭരണകൂടം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തു. കോടതി വിധിപ്രകാരം ഓർത്തഡോക്സ് സഭാംഗങ്ങൾക്ക് പിറവം പളളിയിൽ ആരാധനയ്ക്ക് സൗകര്യമൊരുക്കുന്നതിൽ നിയമോപദേശം തേടിയശേഷം തുടർ നടപടി എടുക്കുമെന്നും കളക്ടർ എസ് സുഹാസ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here