മാണി സി കാപ്പന്റെ ലീഡ് നാലായിരം കടന്നു; എട്ട് പഞ്ചായത്തിലും എൽഡിഎഫ് കുതിപ്പ്

പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഏഴാം റൗണ്ടിലേക്ക് കടന്നപ്പോൾ എൽഡിഎഫിന്റെ മാണി സി കാപ്പന്റെ ലീഡ് നാലായിരം കടന്നു. എട്ട് പഞ്ചായത്തിലും എൽഡിഎഫ് കുതിപ്പാണ് കാണുന്നത്. 4236 ആണ് മാണി സി കാപ്പന്റെ ലീഡ്.
നിലവിലെ ലീഡ് നില –
യുഡിഎഫ്- 22540
എൽഡിഎഫ്- 26776
ബിജെപി- 8310
എട്ട് ബൂത്തുകളിലെ വോട്ടുകളാണ് നിലവിൽ എണ്ണിക്കഴിഞ്ഞത്. മുത്തോലി പഞ്ചായത്തിലെ വോട്ടാണ് ഇനി എണ്ണാൻ ഉള്ളത്. ഇവിടെ ലഭിക്കുന്ന വോട്ടുകളുടെ കണക്ക് ഈ തെരഞ്ഞെടുപ്പിൽ നിർണായകമാകും. മുത്തോലി പഞ്ചായത്തിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ നിലവിലെ ലീഡ് നിലകളിലും വോട്ട് കണക്കുകളിലും വ്യത്യാസം വരാൻ സാധ്യതയുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here