പാലാ ഇടത്തേക്ക് കുതിക്കുന്നുവോ?; ഇനി എണ്ണാനുള്ളത് 50 ബൂത്തുകൾ

പതിമൂന്നിൽ എട്ടിടങ്ങളിലും എൽഡിഎഫ് ലീഡ് നിലനിർത്തുന്ന സാഹചര്യമാണ് പാലായിൽ ഇപ്പോഴുള്ളത്.
മീനച്ചിലിലും കൊഴുവനാലിലെയും വോട്ടുകൾ എണ്ണുമ്പോൾ എൽഡിഎഫിന്റെ ലീഡ് നില കുറയുന്നുണ്ടെങ്കിലും നേരിയ കുറവ് മാത്രമാണ് കാണാൻ കഴിയുന്നത്. 3027 വോട്ടിന്റെ കുറവാണ് മാണി സി കാപ്പനുള്ളത്. എന്നാൽ, ഇതൊരു വലിയ കുറവായി വിലയിരുത്താനാവില്ല.
പോസ്റ്റല്‍ വോട്ടുകളിലടക്കം വോട്ടെണ്ണലിന്റെ ഇതുവരെയുള്ള ഒരു ഘട്ടത്തില്‍ പോലും ജോസ് ടോമിന് മുന്നിലെത്തനായിട്ടില്ല. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. 15 പോസ്റ്റല്‍ വോട്ടുകളും 14 സര്‍വീസ് വോട്ടുകളുമാണുള്ളത്.
വോട്ടെണ്ണലിന്റെ തത്സമ വിവരങ്ങളും കൃത്യമായ ലീഡ് നിലയും അറിയാന്‍ https://www.youtube.com/watch?v=MIzm8CX_bvQ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here