Advertisement

യുജിസിയ്ക്ക് പകരം എച്ച്ഇസിഐ സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം

September 27, 2019
0 minutes Read

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനു പകരമായി ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം. കമ്മീഷന്റെ നിയമനിർമാണത്തിനായുള്ള കരട് രേഖ ഒക്ടോബറിൽ മന്ത്രിസഭയിൽ സമർപ്പിക്കും. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ കരട് രേഖ അവതരിപ്പിക്കും. 1956ലെ യുജിസി ആക്റ്റ്, 1987ലെ എസിടിഇ ആക്റ്റ് എന്നിവ റദ്ദ് ചെയ്തു കൊണ്ടാണ് എച്ച്ഇസിഐ നിലവിൽവരിക.

കരട് രേഖ പൊതുജനങ്ങൾ അറിയുന്നതിനായി എച്ച്ആർഡി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുമായി കൂടിയാലോചിച്ച ശേഷമാണ് ബില്ലിന് അന്തിമരൂപം നൽകിയത്. എച്ച്ആർഡി മന്ത്രിയുടെ കീഴിലുള്ള ഒരു ഉപദേശക സമിതിയാവും സർവകലാശാലകൾക്ക് ധനസഹായം നൽകുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top